1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 98th Oscar Academy Awards winners

98-ാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു: മൈക്കൽ ബി. ജോർദാൻ മികച്ച നടൻ, ജെസ്സി ബക്ക്ലി നടി

'സിന്നേഴ്‌സ്' എന്ന ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനത്തിലൂടെ മൈക്കല്‍ ബി. ജോര്‍ദാന്‍ മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. 'ഹാംനെറ്റ്' (Hamnet) എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ക്‌ലി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

Oscar Awards, Michael B Jordan, One battle after another,Hollywood
ലോസ് ഏഞ്ചല്‍സ്:ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്ന 98-ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സിലെ പ്രശസ്തമായ ഡോള്‍ബി തിയേറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയനാണ് അവതാരകനായത്. 
 
'സിന്നേഴ്‌സ്' എന്ന ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനത്തിലൂടെ മൈക്കല്‍ ബി. ജോര്‍ദാന്‍ മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. 'ഹാംനെറ്റ്' (Hamnet) എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ക്‌ലി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മികച്ച സഹനടനുള്ള പുരസ്‌കാരം 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' (One Battle After Another) എന്ന ചിത്രത്തിലൂടെ പ്രമുഖ താരം ഷോണ്‍ പെന്‍ നേടിയപ്പോള്‍, 'വെപ്പണ്‍സ്' എന്ന ചിത്രത്തിലൂടെ എയ്മി മാഡിഗന്‍ മികച്ച സഹനടിയായി.
 
ഇത്തവണ ഓസ്‌കാര്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മികച്ച കാസ്റ്റിംഗ് (Best Casting) വിഭാഗത്തില്‍ കസാന്ദ്ര കുലുകുന്‍ഡിസ് (One Battle After Another) പുരസ്‌കാരം നേടി. വിഷ്വല്‍ ഇഫക്റ്റ്‌സ് വിഭാഗത്തില്‍ ജെയിംസ് കാമറൂണിന്റെ 'അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്' പുരസ്‌കാരം സ്വന്തമാക്കി.
 
പ്രധാന പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍:
 
മികച്ച നടന്‍: മൈക്കല്‍ ബി. ജോര്‍ദാന്‍ (Sinners)
മികച്ച നടി: ജെസ്സി ബക്ക്‌ലി (Hamnet)
മികച്ച സഹനടന്‍: ഷോണ്‍ പെന്‍ (One Battle After Another)
മികച്ച സഹനടി:എയ്മി മാഡിഗന്‍ (Weapons)
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്: അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് (Avatar: Fire and Ash)
 
മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ (One Battle After Another)
മികച്ച ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: റയാന്‍ കൂഗ്ലര്‍ (Sinners)
മികച്ച ആനിമേഷന്‍ ചിത്രം: കെ-പോപ്പ് ഡെമോണ്‍ ഹണ്ടേഴ്‌സ് (K-Pop Demon Hunters)
ഛായാഗ്രാഹണം: ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ( ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരി)
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഓസ്കറിൽ മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസ്സി ബക്ലി; മികച്ച ചിത്രമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'