1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Homebound' is India's official Oscar entry

ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായി 'ഹോംബൗണ്ട്'

Homebound
ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. നീരജ് ​ഗെയ്‌വാൻ സംവിധാനം ചെയ്ത ചിത്രം 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തിയേറ്ററിലെത്തും മുന്നെയാണ് സിനിമയെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്.
 
ധർമ്മ പ്രൊഡക്ഷൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ദ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്.
 
ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജെത്വ അവതരിപ്പിച്ചത്. പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുന്ന രണ്ടു പേർ. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായി ജാൻവി കപൂർ എത്തുന്നു. 
 
ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ കഥയാണ് ‘ഹോംബൗണ്ട്’. കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു ഹോംബൗണ്ട്.
അടുത്ത ലേഖനം
Vijay Jana Nayakan: കടൈസി ആട്ടം; പല റെക്കോർഡുകളും വീഴ്ത്താൻ വിജയ്, ജനനായകനെ കുറിച്ച് സംവിധായകൻ