അനുബന്ധ വാര്‍ത്തകള്‍
- 'ദളപതി 65' ഷൂട്ടിംഗ് ഫെബ്രുവരിയിൽ, വിജയുടെ നായികയാകാൻ പൂജ ഹെഗ്ഡെ
- 'മാസ്റ്റർ' 200 കോടി ക്ലബ്ബിലേക്ക്, വിജയ് ആരാധകര്‍ ആഘോഷത്തിമര്‍പ്പില്‍
- വലിമൈ കഴിഞ്ഞാല്‍ വിജയ് ചിത്രമൊരുക്കാന്‍ എച്ച് വിനോദ്, ദളപതി 66ന് കഥ റെഡി !
- സിനിമ നിശബ്ദമായി എല്ലാം പറയും, വിജയ് സേതുപതി മിണ്ടില്ല !
- അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ നല്കി
മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍, റിലീസ് ജനുവരി 29ന് !
തിയേറ്ററുകളിൽ ആഘോഷമാക്കിയ 'മാസ്റ്റർ'ന് ഒടിടി റിലീസ്. പ്രദർശനത്തിനെത്തി 17 ദിവസങ്ങൾക്കപ്പുറം വിജയ് ചിത്രം ആമസോൺ പ്രൈം റിലീസ് ചെയ്യും. ഈ മാസം 29ന് സ്ട്രീമിംഗ് ആരംഭിക്കും. ട്രെയിലറും ആമസോൺ പ്രൈം പുറത്തുവിട്ടു. ഇന്ത്യ കൂടാതെ 241 രാജ്യങ്ങളിൽ ആമസോൺ പ്രൈം വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
നേരത്തെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുമെന്നാണ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിലും ചിത്രം തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്നതായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം. വിജയ്‌ക്കും തീയേറ്റർ റിലീസിനോടായിരുന്നു താൽപര്യം. മാസ്റ്റർ നിലവിൽ തിയേറ്ററുകളില്‍ നിന്ന് 200 കോടി കളക്ഷന്‍ കടന്ന് മുന്നേറുകയാണ്.