മമ്മൂട്ടിയെ നായകനാക്കി ഒരു കൊമേഴ്‌ഷ്യൽ സിനിമ വലിയ ആഗ്രഹം: ജഗദീഷ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജനുവരി 2021 (10:56 IST)
മമ്മൂട്ടിയെ നായകനാക്കി ഒരു സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി നടൻ ജഗദീഷ്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഏറെ കാലമായിട്ടുണ്ട്. തനിക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്‌തൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മൂട്ടിയാണ്.
അതിനാൽ
അദ്ദേഹത്തെ മനസ്സില്‍ കണ്ടു ഒരു കൊമേഴ്സ്യല്‍ സിനിമ ഒരുക്കാനാണ് ആഗ്രഹമെന്നും ജഗദീഷ് പറയുന്നു.

ആഗ്രഹങ്ങള്‍ക്ക് ലിമിറ്റ് വെയ്ക്കരുത് ജഗദീഷ്, തനിക്ക് അവാര്‍ഡ്‌ സിനിമകളിലൊക്കെ പുരസ്കാരങ്ങള്‍ ലഭിക്കത്തക്ക വിധം ട്രൈ ചെയ്തൂടെ എന്ന് മമ്മൂട്ടി ചോദിക്കാറുണ്ട്. നേരത്തെ മോഹൻലാലിന്റെ അധിപൻ എന്ന സിനിമയുടെ തിരക്കഥയും മമ്മൂട്ടിയുടെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥയും ജഗദീഷ് നിർവഹിച്ചിട്ടുണ്ട്. ഇത് വലിയ നേട്ടമായി കരുതുന്നുവെന്നും ജഗദീഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :