കെ ആര്‍ അനൂപ്|
Last Modified ശനി, 23 ജനുവരി 2021 (20:33 IST)
'ദളപതി 65' ഒരുങ്ങുകയാണ്. വിജയും നെൽസൺ ദിലീപ് കുമാറും ഒന്നിക്കുമ്പോൾ പുതിയ പ്രതീക്ഷകളാണ് ആരാധകർക്ക്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നു.
നടി പൂജ ഹെഗ്‌ഡെ വിജയുടെ നായികയായി എത്തുമെന്നാണ് വിവരം. അരുൺ വിജയും ഈ പ്രൊജക്ടിൽ ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പൂജ നായികയായി എത്തുമ്പോൾ അരുൺ വിജയ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2022 പൊങ്കലിന് റീലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കുമിത്.
വിജയുടെ 'മാസ്റ്റർ' വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനകം 200 കോടി കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. ശിവകാർത്തികേയൻ നായകനായെത്തുന്ന തമിഴ് ആക്ഷൻ കോമഡിയായ ഡോക്ടര്‍ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് നെൽസൺ ദിലീപ് കുമാർ.