വലിമൈ കഴിഞ്ഞാല്‍ വിജയ് ചിത്രമൊരുക്കാന്‍ എച്ച് വിനോദ്, ദളപതി 66ന് കഥ റെഡി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജനുവരി 2021 (14:01 IST)
വിജയുടെ മാസ്റ്റർ വിജയക്കൊടി പാറിച്ച് പ്രദർശനം തുടരുകയാണ്. 'ദളപതി 65' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി നടൻ നെൽസൺ ദിലീപ് കുമാറുമായി അടുത്തതായി കൈകോർക്കും. അതേസമയം തന്നെ 'ദളപതി 66'നെ കുറിച്ചുള്ള ചർച്ചകളും വിജയ് ആരംഭിച്ചു എന്നാണ് പുതിയ വിവരം. അജിത്തിന്റെ 'വലിമൈ' സംവിധാനം ചെയ്യുന്ന എച്ച് വിനോദ് ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, വിജയിനു വേണ്ടി ഒരു പൊളിറ്റിക്കൽ ചിത്രത്തിൻറെ കഥ എച്ച് വിനോദ് തയ്യാറാക്കിയെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനായി നടൻ ഈ വാഗ്ദാനം നിരസിച്ചു. സർക്കാറിനു തൊട്ടുപിന്നാലെയാണ് സംവിധായകൻ അദ്ദേഹത്തെ കണ്ടത്. അറുപത്തിയാറാം ചിത്രം വിജയ്‌ ലളിത് കുമാറിന്റെ 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുമെന്നാണ് വിവരം.

‘വിശ്വാസം’ സംവിധായകനായ ശിവയെയാണ് ദളപതി 66നായി വിജയ് പ്ലാന്‍ ചെയ്‌തിരുന്നത്. എന്നാല്‍ രജനിച്ചിത്രമായ അണ്ണാത്തെയുടെ തിരക്കിലാണ് ശിവ. അതിനുശേഷം ഒരു സൂര്യച്ചിത്രം ചെയ്യാനും ശിവയ്‌ക്ക് പദ്ധതിയുണ്ട്. അതിനാല്‍ ശിവയാണ് എച്ച് വിനോദിനെ റെക്കമെന്‍റ് ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :