സിനിമ നിശബ്‌ദമായി എല്ലാം പറയും, വിജയ് സേതുപതി മിണ്ടില്ല !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജനുവരി 2021 (21:54 IST)
പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് സേതുപതി. പിറന്നാൾ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സിനിമയൊരു സൈലന്റ് ചിത്രമായിരിക്കും.മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് 'ഗാന്ധി ടോക്‌സ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ 2000 രൂപയുടെയും 500രൂപയുടെയും നോട്ടുകൾക്ക് ഇടയിൽ തലവച്ച് കിടക്കുന്ന വിജയ് സേതുപതിയാണ് ടൈറ്റിൽ പോസ്റ്റൽ കാണാനാകുന്നത്. ഇന്ത്യൻ റുപ്പിയുടെ കാലത്ത് ഗാന്ധിയൻ വീക്ഷണങ്ങളുടെ പ്രസക്തി സിനിമയുടെ ഉള്ളടക്കമാണെന്നും വിജയ് സേതുപതി പറഞ്ഞു. അതിശയിപ്പിക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റെത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

19 വർഷമായി ഈ സിനിമയുടെ പണിപ്പുരയിലായിരുന്നു താനെന്ന് സംവിധായകൻ പാണ്ഡുരംഗ്. അണിയറ പ്രവർത്തകരെ കുറിച്ചും മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തു വരും.

അതേസമയം ഈ വർഷം ആദ്യം റിലീസ് ചെയ്ത വിജയ് സേതുപതി ചിത്രമാണ് 'മാസ്റ്റർ'. തുഗ്ലക്ക് ദർബാർ, ലാബം തുടങ്ങി നിരവധി ചിത്രങ്ങൾ പുറത്തുവരാനുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :