അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ നല്‍കി

ശ്രീനു എസ്| Last Modified ചൊവ്വ, 19 ജനുവരി 2021 (12:26 IST)
അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ഇദ്ദേഹം സംഭാവന അയച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും സൗഹാര്‍ദ്ദ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :