1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty’s Bramayugam screened

'മോളിവുഡ് ലെജന്റ്'; ഓസ്‌കര്‍ അക്കാദമിയില്‍ മമ്മൂട്ടിക്ക് ആര്‍പ്പുവിളി

2024ൽ റിലീസ് ചെയ്ത ബ്ലാക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമാണ് ഭ്രമയു​ഗം.

Mammootty, Bramayugam, actor mammooty, മമ്മൂട്ടി, ബ്രഹ്മയുഗം, നടൻ മമ്മൂട്ടി
Mammootty
ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലെ വേദിയില്‍ തിളങ്ങി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭ്രമയുഗം. അക്കാദമി മ്യൂസിയത്തിന്റെ 'വേര്‍ ദ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' എന്ന പ്രത്യേക വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഭ്രമയുഗം.
 
സിനിമയുടെ പ്രദര്‍ശത്തിന് മുന്നോടിയായുള്ള പരിചയപ്പെടുത്തലില്‍ അവതാരിക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് 'മോളിവുഡ് ലെജന്‍ഡ്' എന്നായിരുന്നു.  നിറഞ്ഞ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ ആ വിശേഷണത്തെ സ്വീകരിച്ചത്.
 
മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് ‘വേര്‍ ദ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാ​ഗത്തിൽ പ്രദർശിപ്പിച്ച മറ്റു സിനിമകൾ.
2024ൽ  റിലീസ് ചെയ്ത ബ്ലാക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമാണ് ഭ്രമയു​ഗം.  60 കോടിയിലേറെ രൂപയാണ് ചിത്രം ആ​ഗോളതലത്തിൽ കലക്ട് ചെയ്തത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.  ചിത്രത്തിന് നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
അടുത്ത ലേഖനം
"അന്നത്തെ പരിപാടിക്ക് പോയില്ലെങ്കിൽ സുബി ഇപ്പോഴും ജീവനോടെ ഉണ്ടായേനേ"; വികാരാധീനയായി അമ്മ