വിവാഹസമ്മാനമായി സാരിയും ഒരു പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്: വിജയ് സര്‍ക്കാരിന്റെ ബജറ്റ്
തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (TVK) സര്‍ക്കാരിന്റെ കന്നി ബജറ്റ് (2026-27) ധനമന്ത്രി എന്‍. മേരി വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹസമ്മാനമായി ഒരു പവന്‍ സ്വര്‍ണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി 1 ഗ്രാം സ്വര്‍ണ്ണമോതിരം നല്‍കുന്ന 'തായ്മാമന്‍ തങ്ക മോദിരം പദ്ധതി'യും ബജറ്റിലുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായി 'സിംഗപ്പെണ്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്' കൂടുതല്‍ ശക്തിപ്പെടുത്തും. തിരെഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ടിവികെ മുന്നോട്ട് വെച്ച അണ്ണന്‍ സീര്‍ തിട്ടം പദ്ധതിക്ക് 812 കോടിയും വെട്രി ലാപ്പ്‌ടോപ്പ് സ്‌കീമിനായി 2000 കോടിയും അനുവദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായും സ്‌കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുമായും പ്രത്യേക പദ്ധതിയും ഒപ്പം ഡ്രഗ് ഫ്രീ തമിഴ്നാട് എന്ന ആശയവും ബജറ്റിലുണ്ട്. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേക വളണ്ടിയര്‍ ഗ്രൂപ്പുകളുണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ പ്രതിമാസ വേതനം 6000ത്തില്‍ നിന്ന് 7000 രൂപയായി ഉയര്‍ത്തി. ഹജ്ജിന് ആദ്യം പോകുന്നവര്‍ക്ക് 25,000 രൂപ നല്‍കിയിരുന്നത് 35,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
விஜய் மாமா என அழைக்கும் குழந்தைகளுக்காக.. நிதியமைச்சர் மரிய வில்சன் கொடுத்த முக்கிய அறிவிப்பு#TVK | #TNBudget | #TNBudget2026 | #CMVijay | #TNAssembly | #TNGovt | #BudgetWithPT pic.twitter.com/QvaKsL3eD7
— PttvOnlinenews (@PttvNewsX) August 5, 2026