'അതിനൊന്നും ഇനി മറുപടിയില്ല,'; മാധ്യമങ്ങളോടു വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി
നിക്ഷേപകരെ കാണാനാണ് താൻ ഹെലികോപ്റ്ററിൽ പോയതെന്നാണ് സതീശൻ പറഞ്ഞത്
VD Satheesan
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനു ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ ആണ് സതീശൻ ഒഴിഞ്ഞുമാറിയത്.
നിക്ഷേപകരെ കാണാനാണ് താൻ ഹെലികോപ്റ്ററിൽ പോയതെന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ ഈ നിക്ഷേപകർ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. രഹസ്യമായാണോ സംസ്ഥാന മുഖ്യമന്ത്രി നിക്ഷേപകരെ കാണാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'ചിലരെ രഹസ്യമായി കാണേണ്ടിവരും' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.
പ്രളയത്തെ കുറിച്ച് മാത്രം ചോദിച്ചാൽ മതി, വേറെ ഒന്നിനെ കുറിച്ചും ചോദിക്കേണ്ട എന്നും ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഒന്നിനും ഒരു കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്. ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാം പെർഫക്ട് ആയാണ് നടക്കുന്നത്. ക്യാംപുകളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ആർക്കും പരാതിയില്ലെന്നുമാണ് സതീശൻ പറഞ്ഞത്. അതേസമയം കോൺഗ്രസ് പ്രാദേശിക നേതാവ് തന്നെ ദുരിതാശ്വാസ ക്യാംപിൽ വെള്ളമോ ആഹാരമോ ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു.