അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നില്ല, മമ്മൂക്ക വളരെ ഷാർപ്പായ നടൻ: മഹേഷ് നാരായണൻ
- 'എം ഒരു സിനിമ തിരെഞ്ഞെടുത്താൽ അത് ചരിത്രമാകും', മമ്മൂട്ടി ഇനി തമിഴിൽ, ധനുഷിനൊപ്പം പ്രധാനവേഷം
- Dhanush - Mammootty Movie: മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന...? വമ്പന്‍ പ്രഖ്യാപനം
- Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്
- Mammootty-Cubes Movie: മമ്മൂട്ടി-ക്യൂബ്സ് ചിത്രത്തിലേക്ക് അന്‍വര്‍ റഷീദ്?
"മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാ? അദ്ദേഹം ഒരു ഇതിഹാസമാണ്"; ചത്താപച്ചയിലെ കാമിയോ ട്രോളിൽ പ്രതികരിച്ച് വിശാഖ് നായര്‍
മമ്മൂട്ടിയുടെ വേഷവിധാനത്തെ കുറിച്ചും സിനിമയിലെ അദ്ദേഹത്തിന്റെ സ്ലാങിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉയര്‍ന്നിരുന്നു.
mammootty
മമ്മൂട്ടിയുടെ വേഷവിധാനത്തെ കുറിച്ചും സിനിമയിലെ അദ്ദേഹത്തിന്റെ സ്ലാങിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നടന് വിശാഖ് നായര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
വിമർശനങ്ങൾ ഉണ്ടാവുന്നത് സാധാരണയാണെന്നും എന്നുകരുതി അതിനർഥം സിനിമ മോശമാണെന്നല്ല എന്നും പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാൻ നമ്മളാരാണ് എന്നും വിശാഖ് ചോദിച്ചു. മിർച്ചി മലയാളം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"മമ്മൂക്ക വളരെ നീതി പുലര്‍ത്തിയ കഥാപാത്രമായിരുന്നു വാള്ട്ടറിന്റേത്, ആകാംഷയുള്ള കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ ചെയ്തിരിക്കുന്നത്. ആ ആകാംഷ തന്നെയാണ് അത് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ പലതരം ഡയലക്ട്സ് ഉണ്ട്. അതില്‍ മമ്മൂക്ക് പറഞ്ഞ സ്ലാങ് നമുക്ക് അധികം കേട്ട് പരിചയമില്ല, അതുകൊണ്ടാണ് അത്തരത്തിലൊരു റിയാക്ഷന് വന്നത്...
വിമര്‍ശനങ്ങള്‍ വരും, അത് സാധാരണയാണ്, അതിനെ ആ സെന്‍സില്‍ മാത്രം എടുത്താല്‍ മതി. എന്നുവെച്ച് പടം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. മമ്മൂക്ക വരുന്ന രംഗങ്ങള്‍ തീയറ്ററുകളില്‍ വലിയ ഇംപാക്ടുകളാണ് ഉണ്ടാക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ പവറ്, മാത്രമല്ല പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാൻ നമ്മളാരാണ്?"- വിശാഖ് പറഞ്ഞു.
അടുത്ത ലേഖനം