'എം ഒരു സിനിമ തിരെഞ്ഞെടുത്താൽ അത് ചരിത്രമാകും', മമ്മൂട്ടി ഇനി തമിഴിൽ, ധനുഷിനൊപ്പം പ്രധാനവേഷം

ധനുഷിനൊപ്പം സുപ്രധാനവേഷത്തില്‍ മമ്മൂട്ടി സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Mammootty to play keyrole in D55
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (17:32 IST)
7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അമരന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ധനുഷ് സിനിമയിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. ധനുഷിനൊപ്പം സുപ്രധാനവേഷത്തില്‍ മമ്മൂട്ടി സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയെ സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റും നിര്‍മാതാക്കളായ വണ്ടര്‍ബാര്‍ ഫിലിംസ് പങ്കുവെച്ചിട്ടുണ്ട്. ബിഗ് എം ഒരു കഥ തിരെഞ്ഞെടുക്കുമ്പോള്‍ അത് ചരിത്രമായി മാറുന്നു. എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. മുന്‍പ് മമ്മൂട്ടി ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥിവേഷത്തിലെത്തിയിരുന്നു.

നിലവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ പദയാത്രയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി. പദയാത്രയ്ക്ക് ശേഷമാകും ധനുഷ് 55ല്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. സായ് പല്ലവി, ശ്രീലീല തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. സായ് അഭയങ്കറാണ് സിനിമയില്‍ സംഗീതം നിര്‍വഹിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ പേരന്‍പ് ആണ് തമിഴില്‍ മമ്മൂട്ടി അവസാനമായി അഭിനയിച്ച ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :