അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (18:11 IST)
മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയേറ്റ്. 19 വര്‍ഷക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ രണ്ടുതാരങ്ങളുടെയും അഭിനയരീതികളെ പറ്റി മഹേഷ് നാരായണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കട്ട് വിളിക്കാന്‍ തോന്നാറില്ലെന്നും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണന്‍ പറയുന്നു. അതേസമയം മമ്മൂട്ടി വളരെ ഷാര്‍പ്പായ ആക്ടറാണെന്നും മഹേഷ് നാരായണന്‍ പറയുന്നു. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കട്ട് ചെയ്യാന്‍ പറ്റാറില്ല. സിനിമയില്‍ ഡയറക്ടര്‍ എപ്പോഴും കട്ട് വിളിക്കുക കുറച്ച് വൈകിയാണ്. ഇത് കൃത്യമായി കട്ട് ചെയ്യേണ്ടത് എഡിറ്ററുടെ ജോലിയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ രംഗങ്ങള്‍ കാണുമ്പോള്‍ ഇത് കൊള്ളാമല്ലോ എന്ന് തോന്നും. കട്ട് ചെയ്യുമ്പോഴും സംശയം വരും.
മമ്മൂക്ക ഷാര്‍പ്പായ ആക്ടറാണ്. സിനിമയുടെ ഗ്രാഫ് എന്താണെന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. സിനിമയുടെ ഏത് ഭാഗത്താണ് സീന്‍ എന്നറിഞ്ഞുകൊണ്ടായിരിക്കും പെര്‍ഫോം ചെയ്യുക. ഇങ്ങനെ സിനിമയുടെ ഗ്രാഫിനെ ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല.മാതൃഭൂമിയുടെ ക ഫെസ്റ്റില്‍ സംസാരിക്കവെ മഹേഷ് നാരായണന്‍ പറഞ്ഞു.
ഏപ്രില്‍ 23നാണ് പേട്രിയറ്റ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍,ദര്‍ശന തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.