1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Nitheesh sahadev action movie BTS video out

ഒരു വലിയ സൂചന തന്നിട്ടുണ്ട്, ഒരു സ്റ്റിൽ മതി സോഷ്യൽ മീഡിയയെ തീപ്പിടിപ്പിക്കാൻ, മമ്മൂട്ടിയുടെ പുതിയ പോസ്റ്റ്

ഈ കുറവുകള്‍ നികത്തികൊണ്ട് നിതീഷ് സഹദേവ് സിനിമയിലൂടെ വീണ്ടും മാസ് മസാല ട്രാക്കിലോട്ട് ചുവട് മാറ്റുകയാണ് മമ്മൂട്ടി.

Mammootty, Nitheesh Sahadev, Movie BTS, Mammootty kampany, Mollywood
ഏറെക്കാലമായി വ്യത്യസ്തതകള്‍ തേടിയുള്ള യാത്രയിലാണ് മമ്മൂട്ടി. കൊറോണയ്ക്ക് ശേഷം വ്യത്യസ്തമായ, അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളാണ് മമ്മൂട്ടി ചെയ്തത്. ഇതില്‍ പരീക്ഷണ സിനിമകളും ഹൊറര്‍ സിനിമകളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. വിജയങ്ങളാകാന്‍ പല സിനിമകള്‍ക്കും സാധിച്ചപ്പോള്‍ പല പ്രകടനങ്ങളും നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ഈ കാലയളവില്‍ ചുരുക്കം ഫെസ്റ്റിവല്‍ സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി ഭാഗമായത്. 
 
 ഈ കുറവുകള്‍ നികത്തികൊണ്ട് നിതീഷ് സഹദേവ് സിനിമയിലൂടെ വീണ്ടും മാസ് മസാല ട്രാക്കിലോട്ട് ചുവട് മാറ്റുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ഒന്‍പതാം സിനിമ മാസ്സ് മസാല എന്റര്‍ടൈനറായാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും ഒപ്പം മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രവും നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.
 
മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് വീഡിയോയിലും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ, സിനിമയുടെ പേരോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാകും ഇതെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. തമിഴ്നാട്  ബോര്‍ഡര്‍ പശ്ചാത്തലമാക്കി വരുന്ന ലോക്കല്‍ ഗുണ്ടാ സെറ്റപ്പ് ഇടിപ്പടമാകും സിനിമ എന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
 
 ഏറെക്കാലമായി ഒരു ആഘോഷസിനിമയില്‍ മമ്മൂട്ടിയെ കണ്ടിട്ടെന്നും മാസ്സായി ഇറങ്ങിയാല്‍ കേരളം ഇത്തവണ ആഘോഷിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. വെറും ഒരു കൈയുടെ സ്റ്റില്‍ കൊണ്ട് തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആക്ഷന്‍, കോമഡി, മാസ് എന്നിവ ചേര്‍ന്നുള്ളതാകും പുതിയ സിനിമ. മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിരയും സിനിമയിലുണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങളും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിനാകും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുക.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലോകേഷ് കനകരാജ് നായകനായ ഡി സി ഒടിടി റിലീസിന്, എവിടെ കാണാം?