എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്
സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്
നടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ ആദരം. കല, സാംസ്‌കാരിക രംഗങ്ങളിലെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് ഒൻപതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ വെച്ച് മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് (ഡിലിറ്റ്) സമ്മാനിക്കും.
സർവകലാശാല അസംബ്ലി ഹാളിൽ തിങ്കളാഴ്ച രാവിലെ 9.30-നാണ് ചടങ്ങ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സും, പ്രമുഖ വാസ്‌കുലർ സർജൻ ഡോ. എൻ.രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസും വേദിയിൽ വെച്ച് സമ്മാനിക്കും.
സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ പ്രോ-ചാൻസലറും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സി. ടി. അരവിന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.