1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chiru 158 Anaswara Rajan to play big role

പവൻ കല്യാണിന്റെ ക്ലാപ്പോടെ തുടക്കം; ചിരഞ്ജീവി-ബോബി കൊല്ലി ചിത്രത്തിന് ഗ്രാൻഡ് ലോഞ്ച്, മുഖ്യവേഷത്തിൽ അനശ്വരയും

പവന്‍ കല്യാണ്‍, നാഗബാബു എന്നിവരെത്തിയതോടെ ചടങ്ങ് മെഗാ ഇവന്റായി മാറി.

Chiru 158, Anaswara Rajan, Boby kolli, Tollywood, Cinema Updates
തെലുങ്ക് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങ് ഹൈദരാബാദില്‍ വന്‍ ആഘോഷങ്ങളോടെ നടന്നു. സംവിധായകന്‍ ബോബി കൊല്ലി ഒരുക്കുന്ന സിനിമയ്ക്ക് താത്കാലികമായി 'ചിരു 158' എന്ന പേരാണ് നല്‍കപ്പെട്ടിരിക്കുന്നത്. ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍ ആദ്യ ക്ലാപ് നല്‍കി തുടക്കമിട്ടു.
 
പവന്‍ കല്യാണ്‍, നാഗബാബു എന്നിവരെത്തിയതോടെ ചടങ്ങ് മെഗാ ഇവന്റായി മാറി. പവന്‍ കല്യാണ്‍ ക്ലാപ് ബോര്‍ഡ് നല്‍കിയപ്പോള്‍ സുസ്മിത കോനിഡേലയാണ് സ്വിച്ച് ഓണ്‍ നടത്തിയത്. ആദ്യ ഷോട്ട് വി വി വിനായകനാണ് സംവിധാനം ചെയ്തത്. 
 
'വാള്‍ട്ടെയര്‍ വീരയ്യ'ക്ക് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ സിനിമയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. എസ് തമന്‍ സംഗീതസംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുക വിജയ് കാര്‍ത്തിക് കണ്ണനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ചിരഞ്ജീവിയുടെ മകളുടെ വേഷത്തിലാണ്‍ അനശ്വര രാജന്‍ എത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്