1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Adoor Padayatra shooting completed

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

1987ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്.

Mammootty, Adoor Gopalakrishnan, Padayatra, Mollywood
മലയാള സിനിമയിലെ ഇതിഹാസ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'പദയാത്ര'യുടെ   ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. 2016-ല്‍ പുറത്തിറങ്ങിയ 'പിന്നെയും' എന്ന സിനിമയ്ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
 
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. പിന്നീട് വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളില്‍ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. ഈ രണ്ട് സിനിമകളിലെയും പ്രകടനങ്ങള്‍ ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടിയെ അര്‍ഹനാക്കിയിരുന്നു. തകഴിയുടെ പ്രസിദ്ധമായ രണ്ടിടങ്ങഴി എന്ന നോവലാണ് അടൂര്‍ മമ്മൂട്ടിയെ വെച്ച് സിനിമയാക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പദയാത്രയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണനും കെവി മോഹന്‍കുമാറും ചേര്‍ന്നാണ്.
 
ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിംഗ് പ്രവീണ്‍ കുമാര്‍, മുഖ്യ സംവിധാന സഹായി മീരസാഹിബ്, സംഗീത സംവിധാനം മുജീബ് മജീദ്.
 
 
അടുത്ത ലേഖനം
ധീരം മുതൽ വിത്ത് ലവ് വരെ, ഈ ആഴ്ചയിൽ ഒടിടിയിൽ റിലീസ് മേളം