ഇവര്‍ എന്റെ താഴെയല്ല, പ്ലീസ്, വാടാ.., ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി
നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി മികച്ച മലയാളം നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചത്.
ഫിലിം ഫെയര്‍ അവാര്‍ഡ് പുരസ്‌കാരവേദിയില്‍ തനിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിച്ച ആസിഫ് അലിയേയും ബേസില്‍ ജോസഫിനെയും ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി. പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം സംസാരിക്കവെയാണ് തന്നെക്കാള്‍ ഒട്ടും താഴെയല്ല യുവതാരങ്ങളുടെ പുരസ്‌കാരങ്ങളെന്നും പറഞ്ഞുകൊണ്ടാണ് ആസിഫിനെയും ബേസിലിനെയും മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടികളോടെയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്. നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി മികച്ച മലയാളം നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചത്.
"Nominee's Like Asif, Basil and Prithvi, They Are Not Even Less Than To And They Are Equal To Me, Something Happened In Between This And That's Why She Came It To Me...Please..."
— All Hail The King ???? (@HardworkNever) February 21, 2026
"""" വാടാ """" - #Mammootty pic.twitter.com/RRS54udPJm
ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവര്‍ എനിക്കൊപ്പം നിന്നുവെന്ന് തമാശയായി മമ്മൂട്ടി പറഞ്ഞു. ഭ്രമയുഗത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇരുവര്‍ക്കുമൊപ്പം പുരസ്‌കാരം പങ്കുവെച്ചുകൊണ്ട് ചിത്രങ്ങളെടുത്ത ശേഷമാണ് മമ്മൂട്ടി വേദിവിട്ടത്. വരും വര്‍ഷങ്ങളില്‍ ഇരുവര്‍ക്കും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെയെന്ന് മമ്മൂട്ടി ആശംസിക്കുകയും ചെയ്തു.