1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. mammootty talks about loosing sensory loss

കുറേ കാലത്തേക്ക് മണവും രുചിയും ഇല്ലായിരുന്നു, ഇപ്പോഴാണ് കിട്ടിത്തുടങ്ങിയത്: മമ്മൂട്ടി

"കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം"

mammootty, actor mammootty, mammootty film, മമ്മൂട്ടി, നടൻ മമ്മൂട്ടി, മമ്മൂട്ടി സിനിമ
mammootty
അസുഖ നാളുകളിൽ താൻ അനുഭവിച്ച ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മെ​ഗാസ്റ്റാർ മമ്മൂട്ടി‌. മണം തിരിച്ചറിയാനുള്ള ശേഷി കുറച്ചുനാളത്തേക്ക് നഷ്ടപ്പെട്ടിരുന്നു എന്നും ഇപ്പോൾ അത് തിരിച്ചുലഭിച്ചു എന്നും താരം പറഞ്ഞു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ - രാജഗിരി ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിയായ 'കാതോട് കാതോരം' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
"കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം... മണമില്ലെങ്കിലും നമ്മൾ ശ്വാസം വലിക്കും. കുറേക്കാലത്തേക്ക് എനിക്ക് രുചിയും മണവും ഇല്ലായിരുന്നു, ഇപ്പോഴാണ് അത് തിരികെ കിട്ടിത്തുടങ്ങിയത്"- മമ്മൂട്ടി പറഞ്ഞു.
 
ജീവിതത്തിൽ ഒരിക്കൽ പോലും ശബ്ദം കേട്ടിട്ടില്ലാത്ത ഒരാൾക്ക് പെട്ടെന്നൊരു ദിവസം അത് കേൾക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ചും മമ്മൂട്ടി വികാരാധീനനായി. ഒരിക്കൽ ഷൂട്ടിങ്ങിനിടെ കേൾവി പരിമിതിയുള്ള ഒരാൾക്ക് താൻ ഒരു ശ്രവണ സഹായി വാങ്ങി നൽകിയിരുന്നു. എന്നാൽ ശബ്ദം എന്താണെന്ന് അതുവരെ അനുഭവിക്കാത്ത ആ വ്യക്തിക്ക് പുതിയ മാറ്റം താങ്ങാനായില്ല. കേൾവി തുടങ്ങിയതോടെ അനുഭവപ്പെട്ട ശബ്ദങ്ങളുടെ ലോകം അദ്ദേഹത്തിന് ഒരു ഭീകരാവസ്ഥ പോലെയാണ് തോന്നിയത്. അതോടെ അയാൾ അത് എറിഞ്ഞുകളഞ്ഞെന്നും പിന്നീട് ഒരിക്കലും ഉപയോഗിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.
അടുത്ത ലേഖനം
ദക്ഷിണേന്ത്യൻ താരങ്ങൾ ബോളിവുഡിൽ നേരിടുന്നത് അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് രജീന കസ്സാൻഡ്ര