ചത്താ പച്ച ഒടിടിയിലേക്ക്; ഫെബ്രുവരി 19 മുതൽ സ്ട്രീമിങ് ആരംഭിക്കും

നെറ്റ്ഫ്ലിക്സിലൂടെയാണ് 'ചത്ത പച്ച' ഒടിടിയിലെത്തുന്നത്

chatha pacha, ott release, mammootty,  Advaith Nayar, ചാത്ത പച്ച, ott റിലീസ്, മമ്മൂട്ടി, അദ്വൈത് നായർ
രേണുക വേണു| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (11:27 IST)
chatha pacha
അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത 'ചത്താപച്ച'ക്ക് മികച്ച പ്രതികരണമായിരുന്നു തീയറ്ററില്‍ ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സട്രീമിങ് ചെയ്യാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചത്ത പച്ച ഒടിടിയിലെത്തുന്നത്. ചിത്രം ഫെബ്രുവരി 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.

'പലർക്കും അറിയില്ല, ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ സിനിമ ആദ്യം പിച്ച് ചെയ്തത് നെറ്റ്ഫ്ലിക്സിനോടായിരുന്നു. അന്ന് ചത്താ പച്ച ഒരു ഒറിജിനൽ സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ സ്കെയിലും പാഷനും വളർന്നപ്പോൾ ഇത് ആദ്യം തിയറ്ററുകളിൽ തന്നെ എത്തണമെന്ന് ഞങ്ങൾക്ക് തോന്നി. ആ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നെറ്റ്ഫ്ലിക്സ് ഞങ്ങളുമായി ചേർന്നുനിന്നു. ഇന്ന് സിനിമ അതിന്റെ ഡിജിറ്റൽ ഇടം അവിടെത്തന്നെ കണ്ടെത്തിയതിൽ വലിയ സംതൃപ്തിയുണ്ട്"- നെറ്റ്ഫ്ലിക്സുമായുള്ള സഹകരണത്തെ കുറിച്ച് ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത് പറഞ്ഞു.

ജനുവരി 22 നാണ് 'ചത്താ പച്ച' വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായിരുന്നു ഇത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനും നോൺ-തിയറ്റർ വരുമാനവും ഉൾപ്പെടെ 'ചത്താ പച്ച' ഇതിനോടകം 60 കോടി രൂപയിലധികം ആകെ ബിസിനസ് നേടിക്കഴിഞ്ഞു. സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :