1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about his friendship With Dhanush

'ചെറിയൊരു ശത്രുത പോലെയുണ്ടായിരുന്നു, നമ്മള് വിടോ'; ധനുഷുമായുള്ള ബന്ധത്തെ കുറിച്ച് മമ്മൂട്ടി

Mammootty, Dhanush, Mammootty about his friendship With Dhanush, Mammootty and Dhanush, Om Movie Mammootty Dhanush
Dhanush and Mammootty

'ഓംഃ' സിനിമയുടെ പ്രചരണ പരിപാടിക്കിടെ സൂപ്പർതാരം ധനുഷുമായുള്ള ബന്ധത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്നോട് ധനുഷിന് തുടക്കത്തിൽ ചെറിയ അകൽച്ചയുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് തന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയെന്നും മമ്മൂട്ടി പറഞ്ഞു. 
 
' ആദ്യം ഈ പുള്ളിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു എന്നെ കാണുമ്പോൾ, ടെൻഷൻ അല്ല ഇച്ചിരി അകൽച്ചയുണ്ടായിരുന്നു. നമ്മള് വിടോ, നമ്മള് ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ..! ഞാൻ അടപടലം അങ്ങോട്ട് ചേർത്തുപിടിച്ചു. എല്ലാ കാര്യങ്ങളും റെഡിയാക്കി, നമ്മുടെ മിത്രമാക്കി. ഇപ്പോ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരൂല്ല, ആ കണ്ടീഷൻ ആക്കിയിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു. 
 
മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ധനുഷും മനസ് തുറന്നു. തന്റെ മകന് യാത്ര എന്നാണ് പേരിട്ടത്. അതിനു കാരണം മമ്മൂട്ടിയെ നായകനാക്കി ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 'യാത്ര' എന്ന സിനിമയാണെന്ന് ധനുഷ് പറഞ്ഞു. 'യാത്ര'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അങ്ങനെയൊരു പേരിട്ടതെന്നാണ് ധനുഷ് പ്രമോഷൻ പരിപാടിയിൽ പറഞ്ഞത്. Also Read: സംഘികൾക്ക് മുന്നിൽ കുമ്പിട്ട് സതീശൻ സർക്കാർ; 'മയിൽപ്പീലി' സ്‌കോളർഷിപ്പിലും യു-ടേൺ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മേലിൽ ജയറാമിനോട് സംസാരിക്കരുത്'; പാർവതിക്ക് അമ്മയുടെ താക്കീത്, ഹംസമായി ഉർവശി