1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Magic Mushrooms' in theaters tomorrow

ചിരിക്കാൻ ഒരുങ്ങിക്കോളൂ; 'മാജിക് മഷ്റൂംസ്' നാളെ തീയറ്ററിലെത്തും

ഒരു മുഴുനീള ഫാമിലി - കോമഡി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍

Magic Mushrooms, nadirshah, vishnu unnikrishnan, malayalam film,മാജിക് മഷ്റൂംസ്,  നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, മലയാളം സിനിമ
Magic Mushrooms
 
നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമ മാജിക് മഷ്റൂംസ് നാളെ തീയറ്ററുകളിലെത്തും. ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍ പറഞ്ഞു.  ഗ്രാമഭംഗിയിലൂടെ ചിത്രീകരിക്കുന്ന സിനിമ രസകരമായ തമാശയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും എല്ലാ പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുമെന്നും അഷ്റഫ് പിലാക്കല്‍ പറയുന്നു.
 
മഞ്ചാടി ക്രിയേഷന്‍സിന്‍റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അല്‍ത്താഫ് സലീമും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാര്‍. മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്.
 
ഹരിശ്രീ അശോകൻ, അജു വർ​ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്., ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങിയവർ ​ഗാനങ്ങൾ ആലപിച്ചു.
 
അടുത്ത ലേഖനം
'രണ്ട് പ്രസവവും ഒരു മിസ്കാരേജും കഴിഞ്ഞ ശരീരം'; പരിഹസിച്ചവർക്ക് പേളി മാണിയുടെ മറുപടി