നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

കല്യാണ സൗഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ദേയമായിരുന്നു

Kamal Roy, Actor Kamal Roy, Urvashi, Kalpana, Kalaranjini,കമൽ റോയ്, നടൻ കമൽ റോയ്, ഉർവ്വശി, കൽപന, കലാരഞ്ജിനി
രേണുക വേണു| Last Modified വ്യാഴം, 22 ജനുവരി 2026 (11:23 IST)
.
Kamal Roy


നടനും കല്പന, ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു.
54 വയസായിരുന്നു.ചെന്നൈയിലായിരുന്നു അന്ത്യം.

സായൂജ്യം, അന്തപ്പുരം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.


മോഹൻലാലും ഉർവശിയും അഭിനയിച്ച യുവജനോത്സവം എന്ന സിനിമയിൽ കമൽ റോയ് പാടി അഭിനയിച്ച 'ഇന്നുമെന്‍റെ കണ്ണുനീരിൽ...' എന്ന ഗാനവും ഗാനരംഗവും ഏറെ പ്രശസ്തമാണ്. കല്യാണ സൗഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ദേയമായിരുന്നു.

ചവറ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ് കമൽ റോയ്. ഭാര്യയും ഒരു മകനുമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :