രേണുക വേണു|
Last Modified ബുധന്‍, 21 ജനുവരി 2026 (12:32 IST)
Chatha Pacha Premier Report: നാളെ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്ന 'ചത്താ പച്ച'യുടെ പ്രീമിയര്‍ ഷോ ദുബായില്‍ പൂര്‍ത്തിയായി. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. വന്‍ ഇടിപ്പടമെന്നാണ് മിക്ക പ്രേക്ഷകരും പ്രീമിയര്‍ കണ്ട ശേഷം പ്രതികരിക്കുന്നത്.
ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നാണ് പൊതുവായ പ്രതികരണം. ക്യാമറ, ആക്ഷന്‍ കൊറിയോഗ്രഫി തുടങ്ങി അഭിനേതാക്കളുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് വരെ സിനിമയെ മികച്ചതാക്കുന്നു. മമ്മൂട്ടിയുടെ കാമിയോയും ഞെട്ടിച്ചെന്നാണ് അഭിപ്രായം. ഇതോടെ നാളെ റിലീസ് ഷോയ്ക്കു മുതല്‍ മികച്ച പ്രതികരണം ലഭിക്കുമെന്ന് ഉറപ്പായി.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം WWE റെസ്ലിങ് ആസ്പദമാക്കിയുള്ളതാണ്. മട്ടാഞ്ചേരിയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വൈശാഖ് നായര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.