അനുബന്ധ വാര്‍ത്തകള്‍
- വർഷങ്ങൾക്ക് ശേഷം ജയറാനും കാളിദാസ് ഒന്നിക്കുന്നു; ആശകൾ ആയിരം ടീസർ പുറത്ത്
- കാളിദാസിന് മലയാളത്തില്‍ രണ്ടാം ഇന്നിങ്ങ്സ്, അഹമ്മദ് കബീറിന്റെ റോം കോമില് നായകനാകുന്നു
- ശബരിമല സ്വർണക്കൊള്ള: നടൻ ജയറാം സാക്ഷിയാകും
- Summer in Bethlehem: രവിശങ്കറിനു ആ പൂച്ചയെ അയച്ചത് ആരാണെന്ന് അറിയുമോ? സിനിമയില്‍ തന്നെ സൂചനയുണ്ട് !
- ചില നായകന്മാർക്ക് ആ ചിന്തയുണ്ട്, പക്ഷേ മോഹൻലാലും ജയറാമും അങ്ങനെയല്ല: ഉർവശി
കാന്താരയിൽ ഞെട്ടിച്ചു, മലയാളത്തിൽ 'ആശകൾ ആയിര'വുമായി വീണ്ടും ജയറാം
മലയാളികളുടെ പ്രിയപ്പെട്ട നായകനടനാണെങ്കിലും കഴിഞ്ഞ കുറെ വര്‍ഷമായി മലയാള സിനിമയില്‍ സജീവമല്ല നടന് ജയറാം. അന്യഭാഷ സിനിമകളില്‍ സജീവമാണെങ്കിലും പലപ്പോഴും തന്റെ പരിചയസമ്പത്തിനും കഴിവിനും അനുസരിച്ചുള്ള വേഷങ്ങളല്ല ജയറാം ചെയ്യുന്നതില്‍ പലതും. സമീപകാലത്ത് തമിഴ് ചിത്രമായ 'റെട്രോ'യിലെയും തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചര്‍'ലെയും ജയറാമിന്റെ കഥാപാത്രങ്ങള്‍ വലിയ വിമര്‍ശനമാണ് നേരിട്ടത്. 2025ല്‍ പക്ഷേ കാന്താരയിലൂടെ നടനെന്ന നിലയിലെ തന്റെ ക്ലാസ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ജയറാം തെളിയിച്ചിരുന്നു. 2026ല്‍ ആശങ്കള്‍ ആയിരം എന്ന സിനിമയിലൂടെ താരം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
മകന് കാളിദാസുമായി 22 വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആശങ്കള്‍ ആയിരം എന്ന സിനിമയ്ക്കുണ്ട്.ഫെബ്രുവരി ആറിന് റിലീസ് ചെയ്യുന്ന ഈ കുടുംബ ചിത്രം, അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷ. 1990കളില്‍ കുടുംബ ചിത്രങ്ങളുടെയും റൊമാന്റിക് കോമഡികളുടെയും രാജാവായിരുന്ന ജയറാമിന്റെ 2000ത്തിന്റെ മധ്യത്തില്‍ നിന്നാണ് കരിയറില്‍ വലിയ തിരിച്ചടികളുണ്ടായത്. പഴയ ഫോര്‍മുല സിനിമകളില്‍ കുടുങ്ങിയ ജയറാമിന് ഇടക്കാലത്ത് 'വേറുതെ ഒരു ഭാര്യ' (2008), 'സ്വപ്നസഞ്ചാരി' (2011),'മേക്കപ്പ് മാന്‍' തുടങ്ങിയ ചെറിയ ഹിറ്റുകള്‍ മാത്രമെ സൃഷ്ടിക്കാനായുള്ളു. 'അബ്രഹാം ഓസ്ലര്'ലൂടെ 2024ല്‍ ഹിറ്റടിച്ചെങ്കിലും പിന്നീട് 2 വര്‍ഷക്കാലം മലയാളത്തില്‍ മറ്റ് സിനിമകളിലൊന്നും ജയറാം ഭാഗമായിരുന്നില്ല. ആശകള്‍ ആയിരത്തിലൂടെ മലയാളത്തില്‍ തന്റേതായ ഇടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് താരം.