Khalifa Trailer: 'അത് ലാലേട്ടന്റെ കൈ'; ഇതാണ് മക്കളേ ട്രെയ്‌ലർ, ഖലീഫ 2 മില്യൺ കടന്നു
Khalifa
Khalifa Trailer: മലയാള സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് 'ഖലീഫ' ട്രെയ്‌ലർ. 15 മണിക്കൂർ കൊണ്ട് ട്രെയ്‌ലറിന് യുട്യൂബിൽ 2 മില്യണിൽ അധികം കാഴ്ചക്കാരായി. മൂവീസ് ട്രെൻഡിങ് ചാർട്ടിൽ ട്രെയ്‌ലർ ഒന്നാം സ്ഥാനത്താണ്.
അത് മോഹൻലാൽ
'ഖലീഫ'യിൽ മോഹൻലാൽ ഉണ്ടെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിന്റെ അച്ഛൻ വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് വിവരം. ട്രെയ്‌ലറിൽ മുഖം കാണിക്കുന്നില്ലെങ്കിലും അവസാന ഭാഗത്ത് കാണിക്കുന്ന സിംഹ മോതിരം അണിഞ്ഞ കൈ മോഹൻലാലിന്റേതാണ്. കലക്കൻ മാസ് ലുക്കിലാണ് താരം ഖലീഫയിൽ പ്രത്യക്ഷപ്പെടുക.
ഓഗസ്റ്റ് 20 ന് തിയറ്ററുകളിൽ
ഓണം റിലീസ് ആയി ഓഗസ്റ്റ് 20 നാണ് ഖലീഫ തിയറ്ററുകളിലെത്തുക. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമാണം. ജിനു വി എബ്രഹാം തന്നെയാണ് കഥ. ക്യാമറ ജോമോൻ ടി ജോൺ. സംഗീതം ജേക്‌സ് ബിജോയ് നിർവഹിച്ചിരിക്കുന്നു. എഡിറ്റർ ചമൻ ചാക്കോ.