അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിച്ച കേസ്: വിസ്താരത്തിനായി നടി കാവ്യ മാധവന് കോടതിയില്‍ ഹാജരായി
- ഇ-ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെ ബിഹാറിലും കേസ്? ആംബുലന്‍സ് എന്ന വ്യാജേന വാഹനം ഓടിച്ചതിനെതിരെ നടപടിക്ക് സാധ്യത; വിവാദമായതോടെ യുട്യൂബില്‍ നിന്ന് വീഡിയോ നീക്കി
- യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ചു: 8 പേർക്കെതിരെ കേസ്
- പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാനില്ല; സംഭവം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെ
- പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ്, ഒന്‍പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം; ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെയുള്ള കേസ് ജാമ്യമില്ലാവകുപ്പ് പ്രകാരം, ആറ് വകുപ്പുകള്‍ ഇതൊക്കെ
നടിയെ ആക്രമിച്ച കേസ്, കാവ്യാമാധവന് കൂറുമാറിയതായി പ്രോസിക്യൂഷന് കോടതിയില്‍
നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറിയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രോസിക്യൂഷന് വിസ്താരത്തിനിടയിലാണ് കാവ്യാ മാധവന് കൂറുമാറിയത്. കേസില്‍ കാവ്യാ മുപ്പത്തിനാലാം സാക്ഷിയായിരുന്നു.കാവ്യയെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയുടെ അനുമതി തേടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്തു എന്നാണ് വിവരം. ഇന്നും നടപടികള്‍ തുടരും.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കാവ്യാമാധവന് ഹാജരായത്.താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ വെച്ച് അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാവ്യാമാധവന് സാക്ഷിയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. അതിനെ തുടര്‍ന്നാണ് കാവ്യയെ സാക്ഷിയാകാന്‍ പോലീസ് തീരുമാനിച്ചതും. കേസില്‍ 300ല്‍ കൂടുതല്‍ സാക്ഷികളുണ്ട്.178 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടടുള്ളത്.