സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (15:58 IST)
നടിയെ ആക്രമിച്ച കേസില്‍ വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബി ഐ കോടതിയിലാണ് ഹാജരായത്. ഇവര്‍ കഴിഞ്ഞമാസം കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നില്ല. നടന്‍ ദിലീപും
കാവ്യയുമായുള്ള വിവാഹം മുതലാണ് എട്ടാം പ്രതിയായ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വിരോധം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ഈ കേസില്‍ കോടതിക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് കോടതി മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. 300ലധികം സാക്ഷികളുള്ള കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് നടന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയോട് ആറുമാസം കൂടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.