സിആര്‍ രവിചന്ദ്രന്‍|
Last Updated:
ചൊവ്വ, 10 ഓഗസ്റ്റ് 2021 (11:25 IST)
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയുടെ കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാനില്ല. കൊലപതാക കേസിലെ എട്ടാം പ്രതി സുബീഷിന്റെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് കാണാതായത്. കേസന്വേഷണം
സിബി ഐ ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബി ഐക്ക് കൈമാറാനിരിക്കയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത വാഹനം കാണാതായത്.
2019 ഫെബ്രുവരി 17നാണ് കൊലപാതകം നടക്കുന്നത്. കേസന്വേഷണം നാലുമാസം കൊണ്ട് പൂര്‍ത്തികയാക്കാനാണ് സിബി ഐക്ക് കോടതിയുടെ നിര്‍ദേശം.