1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Harassment Nagarkovil Thiruvattar

യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ചു: 8 പേർക്കെതിരെ കേസ്

Harassment
നാഗർകോവിൽ: യുവതിയെ വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മാർത്താണ്ഡം വനിതാ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്.

തിരുവട്ടാർ വിയന്നൂർ സ്വദേശിയായ 36 കാരിയെയാണ് പീഡിപ്പിച്ചത്. വിവാഹ മോചനം നേടിയ യുവതി വിവാഹ ബുറോവിൽ ജോലി ചെയ്യവെയാണ്‌ ആറു മാസം മുമ്പ് പീഡനത്തിനിരയായത്.

തെറ്റിക്കുഴി സ്വദേശി ബിനീഷ് ലാൽ (44), അരുമാന സ്വദേശി സ്റ്റീഫൻ,തിരുവട്ടാർ സ്വദേശി ജോൺ ബ്രൈറ്റ്, കെൻസിലിന് ജോസഫ് എന്നിവരെ കൂടാതെ ഗൾഫിൽ ജോലി ചെയ്യുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് കേസ്. കേസിലെ ഒന്നാം പ്രതിയായിരുന്ന ജബാർസൺ പോലീസ് ചോദ്യം ചെയ്യുമെന്ന് ഭയന്ന് മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കുടുംബ വഴക്ക്: യുവാവ് തൂങ്ങിമരിച്ചു