രേണുക വേണു|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (09:28 IST)
ബോക്സ് ഓഫീസിൽ കോടികൾ കൊയ്ത് മമ്മൂട്ടി - വിനായകൻ ചിത്രം കളങ്കാവൽ. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം നാലാം ആഴ്ചയും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതോടെ 85 കോടിയിലേക്ക് അടുക്കുകയാണ് കളങ്കാവലിൻ്റെ ആഗോള കളക്ഷൻ.
2025 ഡിസംബർ 5നായിരുന്നു ചിത്രത്തിൻ്റെ റിലീസ്. കേരളത്തിൽ നിന്നുമാത്രം ഏകദേശം നാൽപത് കോടിയോളം രൂപയാണ്
കളങ്കാവൽ സ്വന്തമാക്കിയത്,
ഇതോടെ ഭീഷ്മപർവ്വം, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രമെന്ന പട്ടവും കളങ്കാവൽ സ്വന്തമാക്കിയിട്ടുണ്ട്. നൂറ് കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രമാകും കളങ്കാവലെന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ നൂറ് കോടി ക്ലബ്ബെന്ന ലക്ഷ്യത്തിലേക്ക് കളങ്കാവലെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിൻ്റെ കഥയൊരുക്കിയ ശ്രദ്ധേയനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
സയനൈഡ് മോഹൻ കേസിനെ ആസ്പദമായിക്കിയൊരുക്കിയ ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.