രേണുക വേണു|
Last Modified ശനി, 20 ഡിസംബര്‍ 2025 (09:06 IST)
Bha Bha Ba Box Office: ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ' ബോക്‌സ്ഓഫീസില്‍ താഴോട്ട്. ആദ്യദിനം 6.70 കോടി ഇന്ത്യ നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ദിനം അത് നേര്‍പകുതിയിലേക്ക് വീണു.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷന്‍ 3.4 കോടിയാണ്. ആദ്യദിനം മോശം പ്രതികരണങ്ങള്‍ ലഭിച്ചതാണ് സിനിമയുടെ ബോക്‌സ്ഓഫീസ് പ്രകടനം താഴെ പോകാന്‍ കാരണം. ഇന്ത്യ നെറ്റ് കളക്ഷന്‍ 10 കോടി കടന്നെങ്കിലും അവധി ദിനമായ ഇന്നും നാളെയും താരതമ്യേന ബുക്കിങ് കുറവായത് സിനിമയ്ക്കു തിരിച്ചടിയാകും.
വേള്‍ഡ് വൈഡായി 14.82 കോടിയാണ് 'ഭ.ഭ.ബ' ആദ്യദിനം കളക്ട് ചെയ്തത്. മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ആദ്യദിനം വേള്‍ഡ് വൈഡായി 15.66 കോടി കളക്ട് ചെയ്തിരുന്നു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും 'ഭ.ഭ.ബ'യ്ക്കു കളങ്കാവല്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന 'ഭ.ഭ.ബ' സാമ്പത്തികമായി ലാഭമാകണമെങ്കില്‍ 60 കോടിക്കു മുകളിലെങ്കിലും കളക്ട് ചെയ്യണം.