1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. K. J. Yesudas

ബാപ്പയുടെ വലിയ ആഗ്രഹം, നാദിര്‍ഷയുടെ സംഗീതത്തില്‍ മൂന്നാമതും പാടി യേശുദാസ് !

K. J. Yesudas
നാദിര്‍ഷ ക്ക് വേണ്ടി കെ ജെ യേശുദാസ് പാടിയ മൂന്നാമത്തെ സിനിമയാണ് 'കേശു ഈ വീടിന്റെ നാഥന്‍ '. ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ദാസേട്ടനോടൊപ്പം മകനായ തന്നെ നിര്‍ത്തി ഒരു ഫോട്ടോ എടുക്കണം എന്നതെന്ന് നാദിര്‍ഷ.ദൈവം വലിയവനാണെന്നും പ്രിയപ്പെട്ട ദാസേട്ടന് നന്ദിയെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
 
'വളരെ നന്ദി ദാസേട്ടാ എനിക്ക് 16വയസ്സുള്ളപ്പോള്‍ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിര്‍ത്തി ഒരു ഫോട്ടോ ആയിരുന്നു . ആ ദാസേട്ടന്‍ , എന്റെ സംഗീതത്തില്‍ എനിക്ക് വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥന്‍ 'എന്ന സിനിമക്ക് വേണ്ടി.ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി'- നാദിര്‍ഷ കുറിച്ചു   
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ആദ്യം വിളിച്ചത് മഞ്ജുവിനെ; 'നോ' പറഞ്ഞതോടെ നറുക്ക് ദിവ്യ ഉണ്ണിക്ക്