കേരളത്തില്‍ ഒടിടിയില്‍, ജപ്പാനില്‍ തിയറ്റര്‍ റിലീസ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജനുവരി 2022 (10:06 IST)

ഒടിടി റിലീസിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയത്. സിനിമ വിജയം ആയപ്പോള്‍ പിന്നീട് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ജപ്പാനില്‍ തിയറ്റര്‍ റിലീസ്.

ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് കാരണമായിരുന്നു റിലീസ് വൈകിയതെന്നും നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞിരുന്നു. ഈ മാസം 21 മുതല്‍ സിനിമ പ്രദര്‍ശനത്തിനെത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :