'മാറോടു ചേര്‍ത്തുവെച്ചു നല്‍കിയ ഉമ്മകള്‍'; അമ്മയുടെ ഓര്‍മ്മകളില്‍ എംജി ശ്രീകുമാര്‍
കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 10 ജനുവരി 2022 (10:21 IST)
അമ്മയുടെ ഓര്‍മ്മകളിലാണ് എംജി ശ്രീകുമാര്‍.സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയില്‍വീട്ടില്‍ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളില്‍ ഇളയമകന്‍ ആയിരുന്നു എംജി ശ്രീകുമാര്‍.
'ഇന്ന് എന്റെ അമ്മയുടെ ഓര്‍മദിനം എനിക്ക് നല്‍കിയ ലാളനവും ., മാറോടു
ചേര്‍ത്തുവെച്ചു നല്‍കിയ ഉമ്മകളും ഇന്നും മായാത്ത ഓര്‍മകളാണ്. ആ ഉദരത്തില്‍ ജനിച്ചതാണ് എന്റെ മഹാപുണ്യം., ഭാഗ്യം.എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം'- എംജി ശ്രീകുമാര്‍ കുറിച്ചു.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിന്റെയടുത്തുള്ള ഗവ.ഗേള്‍സ് സ്‌കൂളിലെ സംഗീത അധ്യാപികയായിരുന്നു എംജി ശ്രീകുമാറിന്റെ അമ്മ.