അനുബന്ധ വാര്‍ത്തകള്‍
- 'ഞാന്‍ തന്നെ'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രഞ്ജിനി ഹരിദാസ്
- രഞ്ജിനിയുടെ ഫോട്ടോഗ്രാഫറായി അമ്മ,മെലിഞ്ഞ് സുന്ദരിയായെന്ന് ആരാധകര്‍
- തെരുവ് നായ്ക്കളെ കൂട്ടമായി കൊന്നതിനെതിരെ പ്രതികരിച്ചു; രഞ്ജിനി ഹരിദാസിനെതിരെ പരാതി
- ഇത് എന്റെ പുത്തന്‍ലുക്ക്; ഞെട്ടിച്ച് രഞ്ജിനി ഹരിദാസ്, പുതിയ ചിത്രങ്ങള്‍ കാണാം
- ബോറടിച്ചപ്പോള്‍ മൊട്ടയടിച്ച് രഞ്ജിനി ഹരിദാസ്, പുതിയ മാറ്റം വിശ്വസിക്കാനാവാതെ ആരാധകര്‍, ചിത്രം വൈറലാകുന്നു
ശരത്തുമായി പ്രണയത്തിലായത് നീണ്ട നാളത്തെ സൗഹൃദത്തിനു ശേഷം; വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് രഞ്ജിനി
മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ചാനല്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി. തന്റെ പ്രണയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് താരം. കാമുകന്‍ ശരത് പുളിമൂടിന്റെ കൂടെയുള്ള ചിത്രങ്ങള്‍ രഞ്ജിന് ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ബിസിനസുകാരനായ ശരത്തുമായി രഞ്ജിനി പ്രണയത്തിലായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. 2020 ലെ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി ആദ്യം വെളിപ്പെടുത്തിയത്.
തനിക്ക് 39 വയസ്സുണ്ടെന്നും ഇതു തന്റെ ആദ്യപ്രണയമല്ലെന്നും പതിനാലാം വയസ്സിലാണ് ആദ്യ പ്രണയമെന്നും താരം തുറന്നു പറഞ്ഞിരുന്നു. രഞ്ജിനിയും ശരത്തും 16 വര്‍ഷമായി സൗഹൃദത്തില്‍ ആയിരുന്നെങ്കിലും ഇപ്പോഴാണ് പ്രണയത്തിലാകുന്നത്. കാരണം ശരത്ത് വിവാഹിതനായിരുന്നു, രഞ്ജിനിക്ക് മറ്റൊരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. ഇപ്പോഴാണ് രണ്ടുപേരും സിംഗിളായത് എന്നും താരം പറയുന്നുണ്ട്. പക്ഷേ ഇത്രയു വിവാഹത്തിലേക്ക് കടക്കുമോ എന്ന് തനിക്കറിയില്ലെന്നും രഞ്ജിനി തന്നെ പറയുന്നുണ്ട്.