അപൂര്‍വ്വ ചിത്രം, ബാലചന്ദ്രമേനോന്റെ 25-ാമത്തെ സിനിമ, പൂജ സമയത്ത് യേശുദാസും, പിറന്നാള്‍ ആശംസ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജനുവരി 2022 (11:17 IST)

യേശുദാസിന് പിറന്നാള്‍ ആശംസകളുമായി ബാലചന്ദ്രമേനോന്‍. തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ 'അച്ചുവേട്ടന്റെ വീട്' പൂജ സമയത്ത് എടുത്ത ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ബാലചന്ദ്രമേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 1987-ല്‍ പുറത്തിറങ്ങി.നെടുമുടിവേണു, ബാലചന്ദ്രമേനോന്‍, രോഹിണി ഹട്ടങ്കടി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.വിദ്യാധരന്‍ ചിത്രത്തിനായി സംഗീതങ്ങള്‍ ഒരുക്കി.പശ്ചാത്തലസംഗീതം പകര്‍ന്നത് മോഹന്‍ സിത്താര ആണ്.എ.വി. ഗോവിന്ദന്‍കുട്ടിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :