1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jose Thomas against Jagadeesh

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷാണെന്ന് സംവിധായകന്‍ ജോസ് തോമസ്

Jose Thomas
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷാണെന്ന് സംവിധായകന്‍ ജോസ് തോമസ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്ന് തന്നെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു. 
 
എന്നാല്‍ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തരുതെന്നും മാധ്യമങ്ങളെ കാണരുതെന്ന് പറയുകയായിരുന്നു. അതേസമയം ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് തോമസിന്റെ വെളിപ്പെടുത്തലില്‍ ജഗദീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'ഇടിച്ചു കയറി' പെപ്പെയും; ഓണം ബോക്‌സ്ഓഫീസില്‍ ത്രികോണ പോര്, കണ്ടിരിക്കാം 'കൊണ്ടല്‍'