അഭിറാം മനോഹർ|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (13:52 IST)
ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. ബീന പോള്‍,രേവതി,ദീദി ദാമോദരന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്യുസിസി ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളുമടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. പോക്‌സോ കേസിനും ബലാത്സംഗത്തിനും നടപടിയെടുക്കാനുള്ള തെളിവടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുള്ളപ്പോള്‍ നടപടിയെടുത്തില്ല എന്നത് ആശ്ചര്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.