അനുബന്ധ വാര്‍ത്തകള്‍
- ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്ക, വിളിച്ചത് ഡബ്യുസിസിയെ മാത്രം, മറ്റുള്ളവരെ ഒഴിവാക്കിയെന്ന് ബി ഉണ്ണികൃഷ്ണൻ
- ആ മോഹന്‍ലാല്‍ ചിത്രത്തിന് പണികിട്ടി ! മറ്റൊരു നരസിംഹം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ, തിയേറ്ററില്‍ വിജയമാകാത്തതിന്റെ കാരണം ഇതോ ?
- മേഘ തോമസിനെ മറന്നോ ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
- പുതിയ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ സന്തോഷം മാത്രം, എന്നാൽ അവർ വരുന്നത് മോഹൻലാൽ എന്ന താരത്തിന് വേണ്ടിയുള്ള കഥകളുമായി മാത്രം
- '96'ലെ നടി, ഗൗരി കിഷന്റെ പ്രായം എത്രയെന്ന് അറിയാമോ?
അമ്മ പിളർപ്പിലേക്ക്?, 20 അംഗങ്ങൾ ഫെഫ്കയെ സമീപിച്ചതായി റിപ്പോർട്ട്
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന് ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്രമേഖലയില്‍ 21 സംഘടനകളാണുള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്.
17 നടന്മാരും 3 നടിമാരുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നതായി ബി ഉണ്ണികൃഷ്ണന് പറയുന്നു. ഫെഫ്കയുടെ ജനറല്‍ കൗണ്ശില് അംഗീകരിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ഇവരെ ബി ഉണ്ണികൃഷ്ണന് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രേഡ് യൂണിയന് രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നാണ് ഫെഫ്ക നേതൃത്വം അറിയിച്ചിട്ടുള്ളതെന്ന് ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി.