അനുബന്ധ വാര്‍ത്തകള്‍
- 'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം
- ദുശ്ശകുനം മാറാതെ കാന്താര-2; സെറ്റിൽ മൂന്നാമത്തെ മരണം, മരിച്ചത് തൃശ്ശൂർ സ്വദേശി
- "അന്നത്തെ പരിപാടിക്ക് പോയില്ലെങ്കിൽ സുബി ഇപ്പോഴും ജീവനോടെ ഉണ്ടായേനേ"; വികാരാധീനയായി അമ്
- 'മോളിവുഡ് ലെജന്റ്'; ഓസ്കര് അക്കാദമിയില്‍ മമ്മൂട്ടിക്ക് ആര്‍പ്പുവിളി
- 35 കോടി പ്രതിഫലം നിരസിച്ച് മമ്മൂട്ടി; അത്രയൊന്നും വേണ്ടെന്ന് താരം, ധനുഷിന് 45 കോടി
ഫിലിം ചേംബർ യോഗത്തിനിടെ കുഴഞ്ഞുവീണു; പ്രശസ്ത സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു
കന്നഡ സിനിമാ വ്യവസായത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു ജോ സൈമൺ
Joe Simon
ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കന്നഡ സിനിമാ വ്യവസായത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു ജോ സൈമൺ. 1977-ൽ ഒന്റു പ്രേമദ കഥെ എന്ന ചിത്രത്തിലൂടെയാണ് ജോ സൈമൺ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സഹസ സിംഹ, നമ്മൂര ഹമ്മീര, രൗദ്രാവതാര തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
സംവിധാനത്തിന് പുറമെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദവും അഭിനയ ശൈലിയും കന്നഡ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.