സൂര്യയ്ക്ക് നൽകിയത് എ.ആർ റഹ്മാന്റെ പേരുള്ള ഫലകം; ട്രോളി സോഷ്യൽ മീഡിയ

2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്നലെ സമ്മാനിച്ചത്

Suriya, AR Rahman, suria award, tamil nadu state award, സൂര്യ, എആർ റഹ്മാൻ, സൂര്യ അവാർഡ്, തമിഴ്നാട് സംസ്ഥാന അവാർഡ്
രേണുക വേണു| Last Updated: ശനി, 14 ഫെബ്രുവരി 2026 (13:11 IST)
Suriya
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 2020ലെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യക്ക് സമ്മാനിച്ചപ്പോൾ ഫലകത്തിലെ പേര് സൂര്യക്ക് പകരം എആർ റഹമാന്റേതായിരുന്നു. ഇതിന്റെ വീഡിയോ ആണ് എക്സിൽ വൈറലാവുന്നത്.

തനിക്ക് കിട്ടിയ ഫലകം വാങ്ങിയ ഇത് താങ്കളുടേതാണെന്ന് പറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സ്‌റ്റേജില്‍ നിന്ന് ഇറങ്ങി അവാര്‍ഡ് ഫലകം റഹ്‌മാനെ കാണിക്കുന്നതും ഇത് കണ്ട് ചിരിക്കുന്നതും വീഡിയോയിലുണ്ട്. 'എ ആർ റഹ്‌മാൻ ആളാക്കെ മാറിപ്പോയി, ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്', 'വായിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ' തുടങ്ങിയ ട്രോളുകളാണ് വീഡിയോക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്നലെ സമ്മാനിച്ചത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവർ ഇന്നലെ അവാർഡുകൾ ഏറ്റുവാങ്ങി. കൂടാതെ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരം ഉര്‍വശിയും സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :