അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്ന്; ആര്‍ഡിഎക്സിന് കൈയടിച്ച് ഉദയനിധി സ്റ്റാലിന്
- സലാറില്‍ അഭിനയിക്കാന്‍ പ്രഭാസ് വാങ്ങിയ പ്രതിഫലം, പൃഥ്വിരാജിനും കിട്ടി കോടികള്‍ !
- ഷാരൂഖ് ചെന്നൈയിലേക്ക്, 'ജവാന്' പ്രി- റിലീസ് ഇവന്റ്,അനിരുദിന്റെ ലൈവ് കോണ്സര്ട്, പ്രതീക്ഷകളുടെ ആരാധകര്‍
- 'കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം';നിവിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
- മമ്മൂട്ടി ഈ കാണിക്കുന്നതെല്ലാം വളിപ്പല്ലെ എന്ന് എനിക്ക് തോന്നി, ഞാൻ നേരിട്ടു ചോദിച്ചു: റഹ്മാൻ
ജയിലറിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍; ആരും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് അണിയറ പ്രവര്‍ത്തകര്‍
ജയിലറിന്റെ എച്ച്ഡി ദൃശ്യമികവുള്ള പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തിയറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജന് ടെലിഗ്രാമില്‍ അടക്കം വിലസുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി. റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പ്രിന്റ് ചോര്‍ന്നത്.
ജയിലറിന്റെ ചില ദൃശ്യങ്ങളും സ്ക്രീന്‍ ഷോട്ടുകളും ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വ്യാജന്റെ ലിങ്ക് ഷെയര്‍ ചെയ്യരുതെന്നും പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നീട്ടാനും ആലോചനയുണ്ട്.
ഓഗസ്റ്റ് 10 നാണ് ജയിലര്‍ തിയറ്ററുകളിലെത്തിയത്. ഇതുവരെ വേള്‍ഡ് വൈഡായി 550 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, വിനായകന് എന്നിവര്‍ ജയിലറില്‍ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.