സലാറില്‍ അഭിനയിക്കാന്‍ പ്രഭാസ് വാങ്ങിയ പ്രതിഫലം, പൃഥ്വിരാജിനും കിട്ടി കോടികള്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (09:05 IST)
പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന്റെ സിനിമകള്‍ പഴയപോലെ ക്ലിക്ക് ആവാത്ത കാലമാണ് കടന്നുപോകുന്നത്. ബാഹുബലിക്ക് ശേഷം നടന് നല്ല കാലം അല്ലെന്നാണ് ആരാധകരും പറയുന്നത്.സഹോ മുതല്‍ ആദിപുരുഷ് വരെ പ്രഭാസിന് വലിയ വിജയങ്ങള്‍ കണ്ടെത്താനായില്ല. എന്നാല്‍ ഇനി വരാനിരിക്കുന്ന സലാര്‍ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

സലാറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അഭിനയിക്കാനായി പ്രഭാസ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
100 കോടി രൂപയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി പ്രഭാസ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ന്നില്ല സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനവും നടനുള്ളതാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ കരാര്‍ ആണിത്. നായിക ശ്രുതി ഹാസന് എട്ടു കോടി രൂപ ലഭിച്ചു.വരദരാജ മാന്നാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയണ്ടേ ?

സലാര്‍ സിനിമയില്‍ വേഷമിടാന്‍ പൃഥ്വിരാജ് വാങ്ങിയത് 4 കോടി രൂപയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :