ഇന്ത്യയിലെ മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്ന്; ആര്‍ഡിഎക്‌സിന് കൈയടിച്ച് ഉദയനിധി സ്റ്റാലിന്‍

ഉദയനിധി സ്റ്റാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് താരത്തിനു നന്ദി അറിയിച്ചിട്ടുണ്ട് നീരജ് മാധവ്

രേണുക വേണു| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (09:57 IST)

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

' ആര്‍ഡിഎക്‌സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് / ആക്ഷന്‍ സിനിമ ! തിയറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക പിന്തുണ നല്‍കുക. ആര്‍ഡിഎക്‌സ് ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' ഉദയനിധി കുറിച്ചു.ഉദയനിധി സ്റ്റാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് താരത്തിനു നന്ദി അറിയിച്ചിട്ടുണ്ട് നീരജ് മാധവ്. കേരളത്തിനു പുറത്തും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും നീരജ് മാധവ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :