'കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം';നിവിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (08:58 IST)
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യവുമായി നടന്‍ നിവിന്‍പോളി. കാഞ്ഞങ്ങാട് നടന്ന ഓണാഘോഷത്തിനിടെ നടന്‍ ആവശ്യപ്പെട്ടു. നിവിന്റെ ആവശ്യം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.ഓണാശംസകള്‍ നേര്‍ന്നു'- മന്ത്രി .സോഷ്യല്‍ മീഡിയയില്‍ എഴുതി.

നിവിന്‍ പോളിയുടെ ഓണം റിലീസ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' പ്രദര്‍ശനം തുടരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :