1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. DMK leaders meet amit shah Delimitation bill

അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, അമിത് ഷായുമായി സന്ദർശനം നടത്തി കനിമൊഴി അടക്കമുള്ള നേതാക്കൾ

വൈ എസ് ആര്‍ കോണ്‍ഗ്രസ് എം പി വൈ വി സുബ്ബറെഡ്ഡിയും ഡിഎംകെ സംഘത്തിനൊപ്പമുണ്ടായിരുന്നു.

DMK, Delimitation bill,Amit shah, Kanimozhi
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ നേതാക്കള്‍. കനിമൊഴി, ടി ആര്‍ ബാലു, എ രാജ, ദയാനിധി മാരന്‍ എന്നിവരടക്കമുള്ള സംഘമാണ് അമിത് ഷായുമായി സന്ദര്‍ശനം നടത്തിയത്. ബില്ലിന് പിന്തുണ അറിയിക്കാനാണ് സംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബില്‍ ഇപ്പോള്‍ പാസായില്ലെങ്കില്‍ തമിഴ്നാട്ടിന് തിരിച്ചടിയാകുമെന്നാണ് കനിമൊഴിയുടെ പ്രതികരണം.  വൈ എസ് ആര്‍ കോണ്‍ഗ്രസ് എം പി വൈ വി സുബ്ബറെഡ്ഡിയും ഡിഎംകെ സംഘത്തിനൊപ്പമുണ്ടായിരുന്നു. 
 
മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ പഴയ നിലപാട് മാറ്റിയതിന് പിന്നാലെയാണ് ഡിഎംകെ അതിവേഗ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. തമിഴ്നാടിന്റെ താല്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. 50 ശതമാനം സീറ്റ് വര്‍ധനവിനെ അംഗീകരിക്കുമെന്നും ബില്ലിനെ പിന്തുണയ്ക്കാന്‍ ഡിഎംകെ തീരുമാനിച്ചെന്നും പാര്‍ട്ടി നേതാവ് എ രാജ എം പി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിന്റെ അനുമാതം നിലനിര്‍ത്തണമെന്നായിരുന്നു ഡിഎംകെയുടെ പ്രധാന ആവശ്യം. 50 ശതമാനം സീറ്റ് വര്‍ധിക്കുമ്പോള്‍ 7.21 ശതമാനമായി ഉയരുമെന്നും എ രാജ ചൂണ്ടിക്കാട്ടി.ALSO READ: മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഡിഎംകെ കൂറുമാറിയതോടെ തൃണമൂലിന്റെ ചെക്ക്, വോട്ട് മറിച്ചാല്‍ കൂറുമാറ്റ നടപടി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഡിഎംകെ കൂറുമാറിയതോടെ തൃണമൂലിന്റെ ചെക്ക്, വോട്ട് മറിച്ചാല്‍ കൂറുമാറ്റ നടപടി