ഷാരൂഖ് ചെന്നൈയിലേക്ക്, 'ജവാന്‍' പ്രി- റിലീസ് ഇവന്റ്,അനിരുദിന്റെ ലൈവ് കോണ്‌സര്‍ട്, പ്രതീക്ഷകളുടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (09:03 IST)
ഷാരൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രം ജവാന്‍ റിലീസിന് ഒരുങ്ങുകയാണ്. വിജയ് സേതുപതി, നയന്‍താര തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്‌ലിയാണ്. ദീപിക പദുകോണ്‍ കൂടി അതിഥി വേഷത്തില്‍ എത്തുന്നതോടെ പ്രേക്ഷകരുടെ ആവേശം വാനോളം ഉയരും. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി പ്രി- റിലീസ് ഇവന്റ് ചെന്നൈയില്‍ സംഘടിപ്പിക്കുകയാണ് അണിയക്കാര്‍. 
 
ഷാരൂഖ് ഖാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. സിനിമയിലെ പ്രമുഖ താരങ്ങളും ഇവന്റിനായി എത്തും. സംഗീത സംവിധായകന്‍ അനിരുദിന്റെ ലൈവ് കോണ്‌സര്‍ട് ഉണ്ടാകും.വിജയ് സേതുപതി, നയന്‍താര, യോഗി ബാബു തുടങ്ങിയ താരങ്ങളെ ഇവന്റില്‍ പ്രതീക്ഷിക്കുന്നു. തമിഴ് സിനിമയിലെ മറ്റ് താരങ്ങളും എത്താന്‍ സാധ്യതയുണ്ട്.
 ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രദര്‍ശനത്തിന് എത്തിക്കുന്നത്.തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. വമ്പന്‍ തുകയ്ക്കാണ് വിതരണ അവകാശം ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയത്.
 
റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ഷാരൂഖിന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.
 
 
 
 

 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :