പ്രതിഫലം ഇരട്ടിയാക്കി അല്ലു അര്‍ജുന്‍, പുഷ്പ 2ല്‍ അഭിനയിക്കാനായി നടന്‍ വാങ്ങുന്നത് കോടികള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (11:16 IST)
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. പുഷ്പ പുറത്തിറങ്ങിയതോടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ച താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ ?

പുഷ്പ റിലീസ് ആയതോടെ നടന്റെ താരമൂല്യം വന്‍തോതില്‍ ഉയര്‍ന്നു. 45 നും 50 നും ഇടയിലായിരുന്നു പുഷ്പയില്‍ അഭിനയിക്കാനായി നടന്‍ വാങ്ങിയ പ്രതിഫലം. നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭമുണ്ടാക്കി കൊടുത്ത സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി .
പ്രതിഫലം ഇരട്ടിയാക്കി നടന്‍.

85 കോടിയാണ് പുഷ്പ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഡിസംബറില്‍ ആയിരുന്നു ആദ്യഭാഗം റിലീസ് ചെയ്തത്. പുഷ്പ 2 റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ജോലികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ സിനിമ തിയറ്ററുകളില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :